Sat, 5 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : IIM

റീ ​ ഇ​മാ​ജി​നിം​ഗ് കേ​ര​ളം ശി​ല്പ​ശാ​ല: ഐ​ഐ​എ​മ്മി​ലെ മന്ത്രിക്കുട്ടികൾ

കോ​​​​ഴി​​​​ക്കോ​​​​ട്: അ​​​​ഞ്ചു മ​​​​ണി​​​​ക്കൂ​​​​റി​​​​ലേ​​​​റെ നീ​​​​ണ്ട വി​​​​വി​​​​ധ സെ​​​​ഷ​​​​നു​​​​ക​​​​ളി​​​​ല്‍ മ​​​​ന്ത്രി​​​​മാ​​​​ര്‍ സ്‌​​​​കൂ​​​​ള്‍ വി​​​​ദ്യാ​​​​ര്‍​ഥി​​​​ക​​​​ളെപ്പോ​​​​ലെ ക​​​​ണ്ണും കാ​​​​തും കൂ​​​​ര്‍​പ്പി​​​​ച്ചി​​​​രു​​​​ന്നു. മു​​​​ങ്ങാ​​​​നോ ക​​​​ണ്ണ​​​​ട​​​​യ്ക്കാ​​​​നോ പ​​​​റ്റി​​​​ല്ല. ഫോ​​​​ണ്‍ റിം​​​​ഗ് ചെ​​​​യ്താ​​​​ല്‍ പി​​​​ഴ​​​​യും. നി​​​​യ​​​​മ​​​​സ​​​​ഭ​​​​യി​​​​ലെ പു​​​​ലി​​​​ക​​​​ളെ​​​​ല്ലാം ശാ​​​​ന്ത​​​​രാ​​​​യി​​​​രു​​​​ന്നു.

വി​​​​വി​​​​ധ വി​​​​ഷ​​​​യ​​​​ങ്ങ​​​​ളി​​​​ല്‍ വി​​​​ദ​​​​ഗ്ധ​​​​ര്‍ മ​​​​ന്ത്രി​​​​മാ​​​​രോ​​​​ടു ചോ​​​​ദ്യ​​​​ങ്ങ​​​​ള്‍ ഉ​​​​ന്ന​​​​യി​​​​ച്ചു. മ​​​​ന്ത്രി​​​​മാ​​​​ര്‍ തി​​​​രി​​​​ച്ചും ചോ​​​​ദ്യ​​​​ങ്ങ​​​​ളും സം​​​​ശ​​​​യ​​​​ങ്ങ​​​​ളു​​​​മു​​​​ന്ന​​​​യി​​​​ച്ചു. കേ​​​​ര​​​​ള​​​​ത്തി​​​​ന്‍റെ ഭാ​​​​വി വി​​​​ക​​​​സ​​​​ന​​​​ത്തി​​​​നു പു​​​​തി​​​​യ ദി​​​​ശ​​​​ക​​​​ളും സാ​​​​ധ്യ​​​​ത​​​​ക​​​​ളും ക​​​​ണ്ടെ​​​​ത്തു​​​​ന്ന​​​​തി​​​​നാ​​​​യി കോ​​​​ഴി​​​​ക്കോ​​​​ട് ഇ​​​​ന്‍​സ്റ്റി​​​​റ്റ്യൂ​​​​ട്ട് ഓ​​​​ഫ് മാ​​​​നേ​​​​ജ്​​​​മെ​​​​ന്‍റി​​​​ല്‍ ‘റീ ​​​​ഇ​​​​മാ​​​​ജി​​​​നിം​​​​ഗ് കേ​​​​ര​​​​ളം’ എ​​​​ന്ന പേ​​​​രി​​​​ല്‍ ആ​​​​രം​​​​ഭി​​​​ച്ച മ​​​​ന്ത്രി​​​​സ​​​​ഭ​​​​യു​​​​ടെ നേ​​​​തൃ​​​​ത്വ ശി​​​​ല്പ​​​ശാ​​​​ല സ​​​​ക്രി​​​​യ​​​​മാ​​​​യി​​​​രു​​​​ന്നു.

മു​​​​ഖ്യ​​​​മ​​​​ന്ത്രി വി.​​​​ഡി. സ​​​​തീ​​​​ശ​​​​നും മ​​​​റ്റു പ​​​​ല മ​​​​ന്ത്രി​​​​മാ​​​​രും വ്യാ​​​​ഴാ​​​​ഴ്ച രാ​​​​ത്രി​​​​യി​​​​ല്‍ ഐ​​​​ഐ​​​​എ​​​​മ്മി​​​​ലെ​​​​ത്തി, മ​​​​റ്റു​​​​ള്ള​​​​വ​​​​ര്‍ ഇ​​​​ന്ന​​​​ലെ രാ​​​​വി​​​​ലെ​​​​യും. രാ​​​​വി​​​​ലെ ഒ​​​​മ്പ​​​​തി​​​​ന് മു​​​​ഖ്യ​​​​മ​​​​ന്ത്രി വി.​​​​ഡി. സ​​​​തീ​​​​ശ​​​​ന്‍ നി​​​​ല​​​​വി​​​​ള​​​​ക്ക് കൊ​​​​ളു​​​​ത്തി ഉ​​​​ദ്ഘാ​​​​ട​​​​നം നി​​​​ര്‍​വ​​​​ഹി​​​​ച്ചു.

അ​​​​തി​​​​നുശേ​​​​ഷം ഒ​​​​മ്പ​​​​ത​​​​ര​​​​യോ​​​​ടെ​​​​യാ​​​​ണു മ​​​​ന്ത്രി കെ. ​​​​മു​​​​ര​​​​ളീ​​​​ധ​​​​ര​​​​ന്‍ എ​​​​ത്തി​​​​യ​​​​ത്. മ​​​​ന്ത്രി​​​​സ​​​​ഭ​​​​യി​​​​ലെ മു​​​​ഴു​​​​വ​​​​ന്‍ അം​​​​ഗ​​​​ങ്ങ​​​​ളും ചീ​​​​ഫ് സെ​​​​ക്ര​​​​ട്ട​​​​റി ഉ​​​​ള്‍​പ്പെ​​​​ടെ മു​​​​തി​​​​ര്‍​ന്ന ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​രും ആ​​​​ദ്യ​​​​ദി​​​​ന​​​​ത്തി​​​​ലെ സെ​​​​ഷ​​​​നു​​​​ക​​​​ളി​​​​ല്‍ പ​​​​ങ്കെ​​​​ടു​​​​ത്തു.

ഐ​​​​ഐ​​​​എ​​​​മ്മി​​​​ല്‍ത്ത​​​ന്നെ​​​​യാ​​​​ണ് മ​​​​ന്ത്രി​​​​മാ​​​​രു​​​​ടെ താ​​​​മ​​​​സം. ശി​​​​ല്പ​​​​ശാ​​​​ല​​​​യ്ക്കു മു​​​​മ്പ് രാ​​​​വി​​​​ലെ​​​​യും ശേ​​​​ഷം വൈ​​​​കു​​​​ന്നേ​​​​ര​​​​വും മ​​​​ന്ത്രി​​​​മാ​​​​ര്‍​ക്കു പു​​​​റ​​​​ത്തു​​​​ പോ​​​​കാ​​​​ന്‍ അ​​​​നു​​​​വാ​​​​ദ​​​​മു​​​​ണ്ട്. പ​​​​ക്ഷേ, രാ​​​​വി​​​​ലെ കൃ​​​​ത്യ​​​​സ​​​​മ​​​​യം പാ​​​​ലി​​​​ക്ക​​​​ണ​​​​മെ​​​​ന്നാ​​​​ണു ക​​​​ര്‍​ശ​​​​ന നി​​​​ര്‍​ദേ​​​ശം. സ​​​​മ​​​​യ​​​​ത്തി​​​​ല്‍ വി​​​​ട്ടു​​​​വീ​​​​ഴ്ച​​​​യി​​​​ല്ലാ​​​​ത്ത​​​​തി​​​​നാ​​​​ല്‍ ശി​​​​ല്പ​​​​ശാ​​​​ല​​​​യ്ക്കു മു​​​​മ്പും ശേ​​​​ഷ​​​​വു​​​​മാ​​​​യി മ​​​​ന്ത്രി​​​​മാ​​​​ര്‍ പ​​​​ങ്കെ​​​​ടു​​​​ക്കു​​​​ന്ന നി​​​​ര​​​​വ​​​​ധി പൊ​​​​തു​​​​പ​​​​രി​​​​പാ​​​​ടി​​​​ക​​​​ള്‍ കോ​​​​ഴി​​​​ക്കോ​​​​ട്ട് സം​​​​ഘ​​​​ടി​​​​പ്പി​​​​ച്ചി​​​​ട്ടു​​​​ണ്ട്.

ച​​​​ര്‍​ച്ച ചെ​​​​യ്ത് സാ​​​​ധ്യ​​​​ത​​​​ക​​​​ളും വെ​​​​ല്ലു​​​​വി​​​​ളി​​​​ക​​​​ളും

സം​​​​സ്ഥാ​​​​ന​​​​ത്തി​​​​ന്‍റെ രാ​​​​ഷ്‌​​​ട്രീ​​​​യ നേ​​​​തൃ​​​​ത്വം, ഐ​​​​ഐ​​​​എം അ​​​​ധ്യാ​​​​പ​​​​ക​​​​ര്‍, ദേ​​​​ശീ​​​​യ-​​​​അ​​​​ന്ത​​​​ര്‍​ദേ​​​​ശീ​​​​യ വി​​​​ദ​​​​ഗ്ധ​​​​ര്‍ എ​​​​ന്നി​​​​വ​​​​ര്‍ ഒ​​​​ത്തു​​​​ചേ​​​​ര്‍​ന്ന സം​​​​ഗ​​​​മ​​​​ത്തി​​​​ല്‍ കേ​​​​ര​​​​ള​​​​ത്തി​​​​ന്‍റെ ഭാ​​​​വി​​​​യെ സ്വാ​​​​ധീ​​​​നി​​​​ക്കു​​​​ന്ന വി​​​​വി​​​​ധ സാ​​​​ധ്യ​​​​ത​​​​ക​​​​ളും വെ​​​​ല്ലു​​​​വി​​​​ളി​​​​ക​​​​ളും സം​​​​ബ​​​​ന്ധി​​​​ച്ച് ച​​​​ര്‍​ച്ച​​​​ക​​​​ള്‍ ന​​​​ട​​​​ന്നു.

ആ​​​​ശ​​​​യ​​​​ങ്ങ​​​​ളും അ​​​​നു​​​​ഭ​​​​വ​​​​ങ്ങ​​​​ളും പ​​​​ര​​​​സ്പ​​​​രം പ​​​​ങ്കു​​​​വ​​​​ച്ച് അ​​​​വ​​​​യെ പ്രാ​​​​യോ​​​​ഗി​​​​ക​​​​വും ഫ​​​​ല​​​​പ്ര​​​​ദ​​​​വു​​​​മാ​​​​യ വി​​​​ക​​​​സ​​​​ന ഇ​​​​ട​​​​പെ​​​​ട​​​​ലു​​​​ക​​​​ളാ​​​​ക്കി മാ​​​​റ്റു​​​​ക​​​​യാ​​​​ണ് സം​​​​ഗ​​​​മ​​​​ത്തി​​​​ന്‍റെ പ്ര​​​​ധാ​​​​ന ല​​​​ക്ഷ്യം. ഐ​​​​ഐ​​​​എം കോ​​​​ഴി​​​​ക്കോ​​​​ട് ഡ​​​​യ​​​​റ​​​​ക്ട​​​​ര്‍ പ്ര​​​​ഫ. ദേ​​​​ബാ​​​​ശി​​​​ഷ് ചാ​​​​റ്റ​​​​ര്‍​ജി അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ച്ച ‘നി​​​​ര്‍​മി​​​​ത​​​​ബു​​​​ദ്ധി​​​​യു​​​​ടെ കാ​​​​ല​​​​ത്തെ പ​​​​രി​​​​വ​​​​ര്‍​ത്ത​​​​നാ​​​​ത്മ​​​​ക നേ​​​​തൃ​​​​ത്വം: ല​​​​ക്ഷ്യ​​​​ബോ​​​​ധ​​​​ത്തോ​​​​ടെ​​​​യും ഫ​​​​ല​​​​പ്രാ​​​​പ്തി​​​​യോ​​​​ടെ​​​​യും ജ​​​​ന​​​​ങ്ങ​​​​ളെ പ​​​​ങ്കാ​​​​ളി​​​​ക​​​​ളാ​​​​ക്കു​​​​ക’ എ​​​​ന്ന വി​​​​ഷ​​​​യ​​​​ത്തി​​​​ലു​​​​ള്ള സെ​​​​ഷ​​​​നോ​​​​ടെ​​​​യാ​​​​ണ് ആ​​​​ദ്യ​​​​ദി​​​​ന​​​​ത്തി​​​​ലെ ച​​​​ര്‍​ച്ച​​​​ക​​​​ള്‍​ക്ക് തു​​​​ട​​​​ക്ക​​​​മാ​​​​യ​​​​ത്. ഐ​​​​ഐ​​​​എം കോ​​​​ഴി​​​​ക്കോ​​​​ട് ഡീ​​​​ന്‍ പ്ര​​​​ഫ. ആ​​​​ന​​​​ന്ദ​​​​ക്കു​​​​ട്ട​​​​ന്‍ ഉ​​​​ണ്ണി​​​​ത്താ​​​​ന്‍ സെ​​​​ഷ​​​​ന്‍ ഏ​​​​കോ​​​​പി​​​​പ്പി​​​​ച്ചു.

‘കേ​​​​ര​​​​ള​​​​ത്തെ ആ​​​​രോ​​​​ഗ്യ-​​​​ക്ഷേ​​​​മ കേ​​​​ന്ദ്ര​​​​മാ​​​​യി ഉ​​​​യ​​​​ര്‍​ത്തു​​​​ക’ എ​​​​ന്ന വി​​​​ഷ​​​​യ​​​​ത്തി​​​​ല്‍ ന​​​​ട​​​​ന്ന പ്ര​​​​ത്യേ​​​​ക സെ​​​​ഷ​​​​നി​​​​ല്‍ ചെ​​​​ന്നൈ അ​​​​ര​​​​വി​​​​ന്ദ് ക​​​​ണ്ണാ​​​​ശു​​​​പ​​​​ത്രി ചീ​​​​ഫ് മെ​​​​ഡി​​​​ക്ക​​​​ല്‍ ഓ​​​​ഫീ​​​​സ​​​​ര്‍ ഡോ. ​​​​അ​​​​ര​​​​വി​​​​ന്ദ് ശ്രീ​​​​നി​​​​വാ​​​​സ​​​​ന്‍ നേ​​​​തൃ​​​​ത്വം ന​​​​ല്‍​കി. ‘കാ​​​​ലാ​​​​വ​​​​സ്ഥാ വ്യ​​​​തി​​​​യാ​​​​ന അ​​​​നു​​​​കൂ​​​​ല​​​​ന​​​​ത്തി​​​​ന്‍റെ​​​​യും സ​​​​മൂ​​​​ഹാ​​​​ധി​​​​ഷ്ഠി​​​​ത ദു​​​​ര​​​​ന്ത​​​​നി​​​​വാ​​​​ര​​​​ണ​​​​ത്തി​​​​ന്‍റെ​​​​യും പാ​​​​ഠ​​​​ങ്ങ​​​​ള്‍’ എ​​​​ന്ന വി​​​​ഷ​​​​യ​​​​ത്തി​​​​ല്‍ ജ​​​​പ്പാ​​​​നി​​​​ലെ കി​​​​യോ സ​​​​ര്‍​വ​​​​ക​​​​ലാ​​​​ശാ​​​​ല​​​​യി​​​​ലെ പ്ര​​​​ഫ​​​​സ​​​​ര്‍ ഡോ. ​​​​രാ​​​​ജീ​​​​ബ് ഷാ, ​​​​ഐ​​​​ഐ​​​​എം പ്ര​​​​ഫ. അ​​​​നു​​​​പം ദാ​​​​സ് എ​​​​ന്നി​​​​വ​​​​ര്‍ വി​​​​ഷ​​​​യ​​​​ങ്ങ​​​​ള്‍ അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ച്ചു.

‘ന​​​​യ​​​​ങ്ങ​​​​ളി​​​​ല്‍​നി​​​ന്ന് പെ​​​​രു​​​​മാ​​​​റ്റ​​​​ത്തി​​​​ലേ​​​​ക്ക്: ഫ​​​​ല​​​​പ്ര​​​​ദ​​​​മാ​​​​യ ഭ​​​​ര​​​​ണ​​​​നി​​​​ര്‍​വ​​​​ഹ​​​​ണ​​​​ത്തി​​​​ന്‍റെ ശാ​​​​സ്ത്രം’ എ​​​​ന്ന വി​​​​ഷ​​​​യ​​​​ത്തി​​​​ലു​​​​ള്ള സെ​​​​ഷ​​​​നി​​​​ല്‍ ല​​​​ണ്ട​​​​ന്‍ കിം​​​​ഗ്‌​​​​സ് കോ​​​​ള​​​​ജി​​​​ലെ ഡോ. ​​​​സ​​​​ഞ്ജ​​​യ​​​​ന്‍ ബാ​​​​ന​​​​ര്‍​ജി, ഐ​​​​ഐ​​​​എം പ്ര​​​​ഫ. സി​​​​ദ്ധാ​​​​ര്‍​ഥ് പാ​​​​ധി എ​​​​ന്നി​​​​വ​​​​ര്‍ സെ​​​​ഷ​​​​ന്‍ ന​​​​യി​​​​ച്ചു.

‘കേ​​​​ര​​​​ള​​​​ത്തി​​​​ന്‍റെ വ​​​​യോ​​​​ജ​​​​ന സ​​​​മ്പ​​​​ദ് വ്യ​​​​വ​​​​സ്ഥ ദൗ​​​​ത്യം’ എ​​​​ന്ന വി​​​​ഷ​​​​യ​​​​ത്തി​​​​ലു​​​​ള്ള ച​​​​ര്‍​ച്ച​​​​യ്ക്ക് ഐ​​​​ഐ​​​​എം പ്ര​​​​ഫ. ദീ​​​​പ സേ​​​​ഥി, പ്ര​​​​ഫ. പ്രി​​​​യ നാ​​​​യ​​​​ര്‍ രാ​​​​ജീ​​​​വ് എ​​​​ന്നി​​​​വ​​​​ര്‍ നേ​​​​തൃ​​​​ത്വം ന​​​​ല്‍​കി.

ഇ​​​​ന്നും പ്ര​​​​ധാ​​​​ന ച​​​​ര്‍​ച്ച​​​​ക​​​​ള്‍

ഇ​​​​ന്നു ന​​​​ട​​​​ക്കു​​​​ന്ന ര​​​​ണ്ടാം​​​​ദി​​​​ന​​​​ത്തി​​​​ല്‍ കേ​​​​ര​​​​ള​​​​ത്തി​​​​ന്‍റെ സാ​​​​മ്പ​​​​ത്തി​​​​ക-​​​​ധ​​​​ന​​​​കാ​​​​ര്യ അ​​​​ടി​​​​ത്ത​​​​റ ശ​​​​ക്തി​​​​പ്പെ​​​​ടു​​​​ത്ത​​​​ല്‍, തൊ​​​​ഴി​​​​ല്‍, സം​​​​രം​​​​ഭ​​​​ക​​​​ത്വം, നൈ​​​​പു​​​​ണ്യ വി​​​​ക​​​​സ​​​​നം, ഉ​​​​ന്ന​​​​ത വി​​​​ദ്യാ​​​​ഭ്യാ​​​​സം, ആ​​​​ഗോ​​​​ള​​​​ത​​​​ല​​​​ത്തി​​​​ലെ കേ​​​​ര​​​​ള​​​​ത്തി​​​​ന്‍റെ സ്ഥാ​​​​നം തു​​​​ട​​​​ങ്ങി​​​​യ വി​​​​ഷ​​​​യ​​​​ങ്ങ​​​​ള്‍ പ്ര​​​​ധാ​​​​ന​​​​മാ​​​​യും ച​​​​ര്‍​ച്ച ചെ​​​​യ്യും. സ​​​​മാ​​​​പ​​​​ന​​​​ച്ച​​​​ട​​​​ങ്ങി​​​​ല്‍​ മ​​​​ന്ത്രി​​​​മാ​​​​ര്‍​ക്ക് ഐ​​​​ഐ​​​​എം സ​​​​ര്‍​ട്ടി​​​​ഫി​​​​ക്ക​​​​റ്റു​​​​ക​​​​ള്‍ വി​​​​ത​​​​ര​​​​ണം ചെ​​​​യ്യും.

Latest News

Corehub Up